ഹരിദ്വാർ ജില്ലയിൽ അറവുശാലകൾ നിരോധിച്ചതിനെ ചോദ്യം ചെയ്ത് മംഗ്‌ലൗറിലെ നിവാസികൾ സമർപ്പിച്ച ഹര്‍ജി പരിഗണിച്ചപ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം. ചീഫ് ജസ്റ്റിസ് ആർ എസ് ചൗഹാന്‍, ജസ്റ്റിസ് അലോക് കുമാർ വർമ എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. അതോടൊപ്പം ജനാധിപത്യം എന്നാൽ ന്യൂനപക്ഷങ്ങളുടെ സംരക്ഷണമാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു